Monday, 23 January 2017
Tuesday, 17 January 2017
ഇന്ന് ഞങ്ങള്ക് വീണ്ടും ക്ലാസുകൾ ആരംഭിച്ചു.ഇന്ന് മുതൽ അടുത്ത പത്തു ദിവസത്തേക്ക് ഞങ്ങള്ക് ക്ലാസ് എടുക്കുവാൻ വേണ്ടി എം.എട് ട്രെയ്‌നിസ് വന്നു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ്,മാവേലിക്കര എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്,പന്തളം എന്ന രണ്ടു ട്രെയിനിങ് കോളേജിൽ നിന്നാണ് ട്രൈനിസ് വന്നത്. ഇന്ന് ടെക്നോളജി,സൈക്കോളജി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളാണ് ട്രെയിനിങ് ടീച്ചേഴ്‌സ് ഞങ്ങളെ പഠിപ്പിച്ചത്.
SCHOOL INDUCTION PROGRAMME
സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം
ജനുവരി ഒൻപതു മുതൽ പതിനാറു വരെ ഞങ്ങളുടെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നു.ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു ഞങ്ങളുടെ ഒബ്സെർവഷനു വേണ്ടി തന്നത്.വളരെ നല്ല അനുഭവം ആയിരുന്നു അവിടെ ഞങ്ങള്ക് കിട്ടിയത്.അവിടെയുള്ള അധ്യാപകരുടെ ക്ലാസുകൾ കാണുകയും ഞങ്ങൾ ക്ലാസുകൾ എടുക്കുകയും ചെയ്തു.ആറ്,ഏഴ്,എട്ട് എന്നീ ക്ലാസ്സുകളിൽ ആയിരുന്നു ഞാൻ പഠിപ്പിച്ചത്.എല്ലാ അധ്യാപകരും ഞങ്ങള്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു.കുട്ടികളുടെ ഭാഗത്തു നിന്നും നല്ല സഹകരണം ആയിരുന്നു ഞങ്ങള്ക് കിട്ടിയത്.
Subscribe to:
Posts (Atom)