ടീച്ചിങ്ങ് പ്രാക്ടീസ് 2017 ........
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായ ആദ്യ ഘട്ട പ്രാക്ടീസ് ടീച്ചിങ്ങ് 2017 ജൂൺ മാസം 21 നു ആരംഭിച്ചു.പ്രാക്ടീസ് ടീച്ചിങ്ങിനായി ഞാൻ തിരഞ്ഞെടുത്തത് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളാണ്.40 ലെസ്സൺ പ്ലാൻ എന്ന ഉദ്ദേശത്തിൽ ജൂൺ 21 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രാക്ടീസ് ടീച്ചിങ്ങ് ക്രമപ്പെടുത്തിയിരിക്കുന്നത് .....ഗണിത ശാസ്ത്ര വിഭാഗത്തിൽ നിന്നും ഞാനും കാർത്തികയും ദിവ്യയും നാച്ചുറൽ സയൻസ് വിഭാഗത്തിൽ നിന്ന് കൃഷ്ണൻ നമ്പൂതിരി മൃദുല വിദ്യ എന്നിവരുമായിരുന്നു ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുത്തത്....
ഒന്നാം ദിനം
ജൂൺ 21,ബുധൻ
വളരെ സന്തോഷത്തോടും അല്പം ആശങ്കയോടുമാണ് അന്നേ ദിവസം വിദ്യാലയത്തിൽ എത്തിയത്.8 .ഡി ആയിരുന്നു എനിക്കായി നിയോഗിച്ച ക്ലാസ്.ആൺകുട്ടികളും പെൺകുട്ടികളുമായി ആകെ 34 കുട്ടികൾ....ബുധനാഴ്ച ദിവസം അവർക്കു എട്ടാമത്തെ പീരീഡ് ആയിരുന്നു മാത്തമാറ്റിക്സ് അതുകൊണ്ടു തന്നെ കുട്ടികൾ എല്ലാം ക്ഷീണിച്ചു ഇരിക്കുകയും കൂടാതെ വീട്ടിൽ പോകാനുള്ള തൈയ്യാറെടുപ്പിലും ആയിരുന്നു .....അന്നേ ദിവസം കൂടുതൽ ആയി ഒന്നും തന്നെ പഠിപ്പിക്കുവാൻ എനിക്ക് സാധിച്ചില്ല....തന്നെയുമല്ല അന്ന് 15 മിനുട്ട് ആണ് എനിക്ക് സമയം കിട്ടിയത് .....അന്ന് നല്ല നിരാശയോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത് ....
രണ്ടാം ദിനം
ജൂൺ 22 ,വ്യാഴം
ഇന്ന് ഒരു ലെസ്സൺ പ്ലാൻ എങ്കിലും തീർക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ വിദ്യാലയത്തിൽ എത്തിയത് ....അതുകൊണ്ടു തന്നെ എൻ്റെ ക്ലാസ്സിൽ എപ്പോഴെങ്കിലും ഫ്രീ പീരീഡ് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയായിരുന്നു....ആ കാത്തിരുപ്പ് പക്ഷെ വെറുതെ ആയി...ഒരു ഫ്രീ പീരീഡ് പോലും കിട്ടിയില്ല...അന്ന് എനിക്ക് ഏഴാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉള്ളത്...30 മിനിറ്റ് മാത്രമായിരുന്നു കിട്ടിയത് ...ഇന്റർവെൽ കഴിഞ്ഞുള്ള പീരീഡ് ആയതു കൊണ്ട് കുട്ടികൾ എല്ലാം വന്നപ്പോഴേക്കും 10 മിനിറ്റ് കഴിഞ്ഞു...പിന്നെ കിട്ടിയ 20 മിനിറ്റ് കൊണ്ട് എന്റെ ആദ്യത്തെ ലെസ്സൺ പ്ലാൻ ഞാൻ തീർത്തു....രണ്ടാമത്തെ ലെസ്സൺ പ്ലാൻ ഒന്ന് തുടങ്ങി അപ്പോഴേക്കും ബെല്ല് അടിച്ചു....
മൂന്നാം ദിനം
ജൂൺ 23 ,വെള്ളി
ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയിരുന്നു...വളരെ കുറച്ചു കുട്ടികൾ മാത്രമേ വിദ്യാലയത്തിൽ എത്തിയുള്ളു...അവരെ ഒക്കെ തന്നെ പെട്ടന്നു വിടുകയും ചെയ്തു...ഞങ്ങളോട് അവിടെ ഇരുന്ന് എഴുതുകയോ എന്തേലും ചെയ്യുവാനും പറഞ്ഞു...വിദ്യാലയത്തിന്റെ പരിസരം ഒക്കെ ചുറ്റി നടന്നു കാണുകയും ചെയ്തു....ഉച്ച ഭക്ഷണത്തിനു ശേഷം മൂന്ന് മണിക്ക് വീട്ടിൽ പൊയ്ക്കൊള്ളാൻ പ്രധാന അദ്ധ്യാപിക പറഞ്ഞു....