Tuesday, 19 December 2017

SEVENTH WEEK OF TEACHING PRACTICE(18/12/2017-19/12/2017)

ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീർന്നു.....മുപ്പതു ലെസ്സൺ പ്ലാൻ ആയിരുന്നു ഈ സെമെസ്റ്ററിൽ ഞങ്ങൾക്കു സ്കൂള്‌ലുകളിൽ എടുക്കേണ്ടിയിരുന്നത്....
ഇന്നും ഇന്നലെയും പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു.....ഇന്നലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് കണക്ക് ആയിരുന്നു പരീക്ഷ....ചോദ്യങ്ങൾ വായിച്ചു മനസിലാക്കുവാൻ കുട്ടികൾക്ക് കുറച്ചു  ബുദ്ധിമുട്ട് ഉണ്ടായിരുന്നു.....ഇന്ന് രാവിലെ ആയിരുന്നു ഡ്യൂട്ടി .....അങ്ങനെ ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീരുകയുണ്ടായി.....

Saturday, 16 December 2017

SIXTH WEEK OF TEACHING PRACTICE(11/12/2017 - 15/12/2017)

ടീച്ചിങ് പ്രാക്ടീസ് അങ്ങനെ ആറാം ആഴ്ചയിലേക്ക് കടന്നു...ഈ ആഴ്ചയിൽ രണ്ടു പ്രവർത്തി ദിനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു....ബുധനാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ തുടങ്ങുകയായിരുന്നു....REVENUE ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെട്ടികുളങ്ങര സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.....അതിന്റെ ആഹ്ളാദപ്രകടനവും റാലിയും മധുര പലഹാര വിതരണവും അനുമോദന സമ്മേളനവും തിങ്കളാഴ്ച സ്കൂളിൽ നടത്തിയിരുന്നു....ബഹുമാനപെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റും മാവേലിക്കര പോലീസ് സ്റ്റേഷനിൽ നിന്നും എബി സാറും ചടങ്ങിൽ പങ്കെടുത്തു....
ചൊവ്വാഴ്ച കുട്ടികൾക്കു ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു...എനിക്ക് അന്ന് നാലാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്....അത്കൊണ്ട് തന്നെ കുട്ടികൾക്ക് പരീക്ഷക്ക് മുന്നോടിയായി കുറച്ചു റിവിഷൻ നടത്തുവാൻ സാധിച്ചു....അന്നേ ദിവസം ഉച്ചക്ക് ശേഷം പരീക്ഷ ഹാളിൽ നമ്പർ ഇടുവാനുള്ള ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു....
ബുധനാഴ്ച മുതൽ പരീക്ഷ ഹാളിൽ ഡ്യൂട്ടിയും ഉണ്ടായിരുന്നു...
ഒരു വിദ്യാലയത്തിലെ പരീക്ഷ ചുമതലകളും മറ്റും നന്നായി നോക്കി കാണുവാൻ സാധിച്ചു....




Saturday, 9 December 2017

FIFTH WEEK OF TEACHING PRACTICE(4/12/2017 - 8/12/2017)

 ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയത് ഇപ്പോ അഞ്ച് ആഴ്ചകൾ കഴിഞ്ഞു....ഈ ആഴ്ച REVENUE ജില്ലാ കലോത്സവം നടക്കുകയായിരുന്നു...അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചെട്ടികുളങ്ങര സ്കൂളിലെ വിദ്യാർഥികൾക് സാധിച്ചു.....ബുധനാഴ്ചയോടെ ക്രിസ്മസ് പരീക്ഷയ്ക്കായുള്ള പാഠങ്ങൾ തീർക്കുവാൻ എനിക്ക് സാധിച്ചു...വെള്ളിയാഴ്ച അചീവ്മെന്റ് പരീക്ഷയും നടത്തി ....കുട്ടികൾക്കു ഒക്കെ തന്നെ ഭേദപ്പെട്ട മാർക്കും ഉണ്ടായിരുന്നു...വ്യാഴാഴ്ച ജയ ടീച്ചർ ക്ലാസ് കാണുവാനായി വന്നു....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠത്തിലെ ഒരു ഭാഗമാണ് ഞാൻ അന്ന് എടുത്തത്....ചാർട്ടും ഫ്ലാഷ് കാർഡും ഒക്കെ ടീച്ചിങ് എയ്ഡ്സ് ആയി കരുതിയിരുന്നു...അന്ന് ഉച്ചക്ക് ഞങ്ങൾ കുട്ടികൾക്കായി ഒരു യോഗ ക്ലാസ് ക്രമീകരിച്ചിരുന്നു...യോഗ അധ്യാപകനായ ദേവാത്മ ചൈതന്യ അവറുകൾ  ആണ് ക്ലാസ് എടുത്തത്  .....






Thursday, 30 November 2017

FOURTH WEEK OF TEACHING PRACTICE(27/11/2017 - 30/11/2017)

അങ്ങനെ ടീച്ചിങ്ങ് പ്രാക്ടീസ് തുടങ്ങിയിട്ട് നാല് ആഴ്ചയായി....ഈ ആഴ്ചയിൽ നാല് പ്രവർത്തി ദിനം മാത്രമേ ഉണ്ടായിരുന്നുള്ളു.....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠം എനിക്ക് പഠിപ്പിച്ചു തീർക്കുവാൻ സാധിച്ചു...നിരവധി പ്രവർത്തനങ്ങൾ കൊടുക്കാൻ പറ്റിയ പാഠം ആയിരുന്നു അത്...ഐസിടി മോഡൽ ക്ലാസ് എടുക്കുവാനും സാധിച്ചു.....കൂടാതെ CONSTRUCTIVIST  മോഡൽ ക്ലാസ്സും എടുത്തു......

Sunday, 26 November 2017

THIRD WEEK OF TEACHING PRACTICE(20/11/2017 - 24/11/2017)

മൂന്നാം ആഴ്ചയിൽ 5 പ്രവർത്തി  ദിനങ്ങൾ ഉണ്ടായിരുന്നു...കുറച്ചധികം ക്ലാസുകൾ ഈ ആഴ്ച എനിക്ക് കിട്ടി....രസ്മി ടീച്ചർ തിങ്കളാഴ്ച ഞങ്ങളുടെ ക്ലാസ് കാണുവാനായി വന്നു.വന്നു...കൂടാതെ ലത  ടീച്ചർ വിമൽ സർ ജീന ടീച്ചർ  എന്നിവരും ക്ലാസ് കാണുവാനായി വന്നു .....ചൊവ്വാഴ്ച തന്നെ അഞ്ചാം പാഠമായ പണമിടപാട് തീർക്കുവാൻ എനിക്ക് സാധിച്ചു....അന്ന് തന്നെ ആറാം പാഠം തുടങ്ങുകയും ചെയ്തു....ചതുർഭുജങ്ങളുടെ നിർമ്മാണം ആയിരുന്നു അടുത്ത പാഠം...വെള്ളിയാഴ്ച ആയപ്പോഴേക്കും ആറാം പാഠത്തിലെ rhombus എന്ന ഭാഗം  തീർക്കുവാൻ എനിക്ക് സാധിച്ചു.....







Friday, 17 November 2017

SECOND WEEK OF TEACHING PRACTICE(13/11/2017 - 17/11/2017)

ടീച്ചിങ്ങ് പ്രാക്റ്റീസിന്റെ രണ്ടാം ആഴ്ച വളരെ തിരക്കേറിയതായിരുന്നു .....കലോത്സവത്തിന്റെ തിരക്കായിരുന്നു വിദ്യാലയത്തിൽ എല്ലാവർക്കും...കുട്ടികൾ എല്ലാം തന്നെ പരിശീലനത്തിൽ മുഴുകിയിരുന്നു.. ക്ലാസ്സിൽ ആരും തന്നെ ഇല്ലായിരുന്നു...എങ്കിലും ഉള്ള കുട്ടികളെ വെച്ച് പഠിപ്പിക്കുവാൻ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ പറഞ്ഞു..

                      പണവിനിമയം എന്ന പാഠത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് ഈ ആഴ്ച പഠിപ്പിക്കുവാൻ സാധിച്ചത്.പലിശ കൂട്ടുപലിശ എന്നിവയും അതിന്റെ തന്നെ പല രീതിയിലുള്ള ചോദ്യങ്ങളും ചെയ്യിപ്പിക്കുകയുണ്ടായി.ഇനി ഒരു ഭാഗം കൂടി മാത്രമേ ആ പാഠത്തിൽ പഠിപ്പിക്കുവാൻ ഒള്ളു....   

കലോത്സവത്തിൽ തിരുവാതിരയിൽ പങ്കെടുത്ത വിദ്യാർഥിനികൾ.... സബ്ജില്ലാ കലോത്സവത്തിൽ ഇവർക്കു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി.....
        


കലോത്സവത്തിനായി കുട്ടികൾ പരിശീലനം നടത്തുന്നു.......





Saturday, 11 November 2017

FIRST WEEK OF TEACHING PRACTICE

നവംബർ 8 ആം തീയ്യതി മുതൽ ഡിസംബർ 19 വരെയാണ് രണ്ടാം ഘട്ട ടീച്ചിങ്ങ് പ്രാക്ടീസ് ......ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ ആണ് ഞങ്ങൾ പ്രാക്ടീസ് നായി തിരഞ്ഞെടുത്തത്.....ആദ്യത്തെ ആഴ്ചയിൽ ആകെ മൂന്നു പ്രവർത്തി ദിവസം ആയിരുന്നു ഉണ്ടായിരുന്നത്.....8 ഡി ആയിരുന്നു പ്രാക്ടിസിനായി എനിക്ക് കിട്ടിയ ക്ലാസ്....ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 34 കുട്ടികൾ.....ആദ്യ ദിനം എട്ടാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്...അതുകൊണ്ടു തന്നെ മുപ്പതു മിനുറ്റ് ആണ് സമയം കിട്ടിയത്....ചെറിയരീതിയിൽ ഉള്ള ഒരു സൗഹൃദ സംഭാഷണത്തിന് ശേഷം അഞ്ചാം പാഠമായ മണി മാത്‍സ് ഒന്നു തുടങ്ങി വെച്ചു ...രണ്ടാം ദിനമായ വ്യാഴാഴ്ച എനിക്ക് ഏഴാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്...അതും 30 മിനുറ്റ് സമയം...ഈ രണ്ടു ദിവസം കൊണ്ട് ഒരു ലെസ്സൺ പ്ലാൻ മാത്രമേ എനിക്ക് തീർക്കുവാൻ സാധിച്ചൊള്ളു....മൂന്നാം ദിനമായ വെള്ളിയാഴ്ച അല്പം ആശ്വാസം ആകുന്ന രീതിയിൽ എനിക്ക് 2 പീരീഡ് കിട്ടി....ഒന്നാമത്തെയും രണ്ടാമത്തെയും പീരീഡ്....അതുകൊണ്ടു തന്നെ 2 ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു.....ഈ ആഴ്ച പൊതുവെ തൃപ്തികരമായി എനിക്ക് തോന്നി ..... 

Wednesday, 8 November 2017

Monday, 31 July 2017

PRACTICE TEACHING FOURTH WEEK

ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച രസ്മി ടീച്ചർ ഞങ്ങളുടെ   ക്ലാസ്സ്  കാണുവാനായി വന്നു....എൻറെയും ദിവ്യയുടെയും കാർത്തികയുടെയും ക്ലാസ് ടീച്ചർ  കണ്ടു...അധ്യാപന രീതി കുറച്ചുകൂടി ഭംഗി ആക്കുവാൻ  കാര്യങ്ങൾ ടീച്ചർ പറഞ്ഞു തന്നു....

PRACTICE TEACHING THIRD WEEK

 അങ്ങനെ ഇത്  മൂന്നാം ആഴ്ച ആയി..... എല്ലാ  ആഴ്ചകളിലും ഇപ്പോ  രണ്ടു വിദ്യാഭ്യാസ ബന്ദു വീതം ഉണ്ട്.... ആഴ്ച ആകെ രണ്ടു ദിവസം മാത്രമാണ്  കിട്ടിയത് .....ഞങ്ങൾ വന്നതിനു ശേഷമുള്ള ആദ്യത്തെ അസംബ്ലി   ഈ                 ബുധനാഴ്ച   ആയിരുന്നു....കൂടാതെ ഞങ്ങൾ ഇരിക്കുന്ന സയൻസ് ലാബ് ഞങ്ങൾ വെള്ളിയാഴ്ച വൃത്തിയാക്കുകയും ചെയ്തു.....അതിനു ഞങ്ങളെ അധ്യാപകരെല്ലാം അഭിനന്ദിക്കുകയും ചെയ്തു,,,,





Monday, 3 July 2017

PRACTICE TEACHING SECOND WEEK

നാലാം ദിവസം 
27 / 06 / 2017 
ചൊവ്വ 


നല്ല തൈയ്യാറെടുപ്പോടെയാണ് ഇന്ന് സ്കൂളിൽ എത്തിയത്.ഇന്ന് എനിക്ക് നാലാമത്തെ പിരിയഡ് ആയിരുന്നു ക്ലാസ്.മൂന്നാമത്തെ പീരിയഡ് അവർക്കു ഡ്രിൽ ആയിരുന്നു,സർ വരാഞ്ഞതു കൊണ്ട് ഞാൻ മൂന്നാമത്തെ പീരീഡ്‌ ക്ലാസ് എടുത്തു.ശേഷം നാലാമത്തെ പീരീഡ് ന്റെ പകുതി സമയവും പഠിപ്പിച്ചു.അതിനു ശേഷം കുട്ടികൾക്കു കുറച്ചു കുസൃതി കണക്കുകൾ കൊടുത്തു...വളരെ താല്പര്യത്തോടെ അവർ അത് ചെയ്യുകയും ചെയ്തു....അന്നേ ദിവസം എനിക്ക് നല്ല സന്തോഷം ആയിരുന്നു...കാരണം ക്ലാസ് തുടങ്ങിയതിനു ശേഷം അന്നാണ് ശെരിക്കും എനിക്ക് ഒന്ന് ക്ലാസ് എടുക്കുവാൻ സാധിച്ചത്..



അഞ്ചാം ദിവസം 
30 / 06 / 2017 
വെള്ളി 


രണ്ടു ദിവസത്തെ അവധിക്ക് ശേഷമാണു ഇന്ന് വിദ്യാലയത്തിൽ എത്തിയത്...ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്....40  മിനുട്ടോളം സമയം ഉണ്ട്....എന്നാൽ അന്ന് ബെല്ലടിക്കുവാൻ താമസിച്ചത് കാരണം അന്ന് എനിക്ക് 50 മിനുട്ടോളം ക്ലാസ് എടുക്കുവാൻ സാധിച്ചു... അങ്ങനെ മൂന്നാമത്തെ ലെസ്സൺ പ്ലാൻ തീർത്തു.....നാലാമത്തെ ലെസ്സൺ പ്ലാൻ തുടങ്ങുകയും ചെയ്തു...



ആറാം ദിവസം 
03 / 07 / 2017 
തിങ്കൾ 


ഇന്നത്തെ ദിവസം നല്ല മഴയോടെയാണ് വിദ്യാലയത്തിൽ എത്തിയത്..ഉച്ചവരെ മഴയായിരുന്നു..എനിക്ക് ഇന്ന് ആറാമത്തെ പിരിയിടും ആയിരുന്നു...35 മിനുട്ട് ക്ലാസ് ആയിരുന്നു...എന്നാൽ രണ്ടു കണക്കുകൾ മാത്രമേ ഇന്നെനിക്കു ചെയ്യിപ്പിക്കുവാൻ സാധിച്ചൊള്ളു...അത് ഒരു നിരാശ ആയിരുന്നു...ഇന്നും നാലാമത്തെ ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചില്ല....

Wednesday, 28 June 2017

TEACHING PRACTICE 2017.....

ടീച്ചിങ്ങ് പ്രാക്ടീസ് 2017 ........


ബി.എഡ്  കരിക്കുലത്തിന്റെ   ഭാഗമായ  ആദ്യ ഘട്ട പ്രാക്ടീസ് ടീച്ചിങ്ങ് 2017 ജൂൺ മാസം 21 നു ആരംഭിച്ചു.പ്രാക്ടീസ് ടീച്ചിങ്ങിനായി ഞാൻ തിരഞ്ഞെടുത്തത് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളാണ്.40 ലെസ്സൺ പ്ലാൻ എന്ന ഉദ്ദേശത്തിൽ ജൂൺ 21 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രാക്ടീസ് ടീച്ചിങ്ങ് ക്രമപ്പെടുത്തിയിരിക്കുന്നത് .....ഗണിത ശാസ്ത്ര വിഭാഗത്തിൽ നിന്നും ഞാനും കാർത്തികയും ദിവ്യയും നാച്ചുറൽ സയൻസ് വിഭാഗത്തിൽ നിന്ന് കൃഷ്ണൻ നമ്പൂതിരി മൃദുല വിദ്യ എന്നിവരുമായിരുന്നു ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുത്തത്....

ഒന്നാം ദിനം 
ജൂൺ 21,ബുധൻ 



    വളരെ സന്തോഷത്തോടും അല്പം ആശങ്കയോടുമാണ് അന്നേ ദിവസം വിദ്യാലയത്തിൽ എത്തിയത്.8 .ഡി  ആയിരുന്നു എനിക്കായി നിയോഗിച്ച ക്ലാസ്.ആൺകുട്ടികളും പെൺകുട്ടികളുമായി ആകെ 34 കുട്ടികൾ....ബുധനാഴ്ച ദിവസം അവർക്കു എട്ടാമത്തെ പീരീഡ് ആയിരുന്നു മാത്തമാറ്റിക്സ് അതുകൊണ്ടു തന്നെ കുട്ടികൾ എല്ലാം ക്ഷീണിച്ചു ഇരിക്കുകയും കൂടാതെ വീട്ടിൽ പോകാനുള്ള തൈയ്യാറെടുപ്പിലും ആയിരുന്നു .....അന്നേ ദിവസം കൂടുതൽ ആയി ഒന്നും തന്നെ പഠിപ്പിക്കുവാൻ എനിക്ക് സാധിച്ചില്ല....തന്നെയുമല്ല അന്ന് 15 മിനുട്ട് ആണ് എനിക്ക് സമയം കിട്ടിയത് .....അന്ന് നല്ല നിരാശയോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത് ....


രണ്ടാം ദിനം 
ജൂൺ 22 ,വ്യാഴം 



   ഇന്ന് ഒരു ലെസ്സൺ പ്ലാൻ എങ്കിലും തീർക്കണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ വിദ്യാലയത്തിൽ എത്തിയത് ....അതുകൊണ്ടു തന്നെ എൻ്റെ ക്ലാസ്സിൽ എപ്പോഴെങ്കിലും ഫ്രീ പീരീഡ് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയായിരുന്നു....ആ കാത്തിരുപ്പ് പക്ഷെ വെറുതെ ആയി...ഒരു ഫ്രീ പീരീഡ് പോലും കിട്ടിയില്ല...അന്ന് എനിക്ക് ഏഴാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉള്ളത്...30 മിനിറ്റ് മാത്രമായിരുന്നു കിട്ടിയത് ...ഇന്റർവെൽ കഴിഞ്ഞുള്ള പീരീഡ് ആയതു കൊണ്ട് കുട്ടികൾ എല്ലാം വന്നപ്പോഴേക്കും 10 മിനിറ്റ് കഴിഞ്ഞു...പിന്നെ കിട്ടിയ 20 മിനിറ്റ് കൊണ്ട് എന്റെ ആദ്യത്തെ ലെസ്സൺ പ്ലാൻ ഞാൻ തീർത്തു....രണ്ടാമത്തെ ലെസ്സൺ പ്ലാൻ ഒന്ന് തുടങ്ങി അപ്പോഴേക്കും ബെല്ല് അടിച്ചു....



മൂന്നാം ദിനം 
ജൂൺ 23 ,വെള്ളി 



ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയിരുന്നു...വളരെ കുറച്ചു കുട്ടികൾ മാത്രമേ വിദ്യാലയത്തിൽ എത്തിയുള്ളു...അവരെ ഒക്കെ തന്നെ പെട്ടന്നു വിടുകയും ചെയ്തു...ഞങ്ങളോട് അവിടെ ഇരുന്ന് എഴുതുകയോ എന്തേലും ചെയ്യുവാനും പറഞ്ഞു...വിദ്യാലയത്തിന്റെ പരിസരം ഒക്കെ ചുറ്റി നടന്നു കാണുകയും ചെയ്തു....ഉച്ച ഭക്ഷണത്തിനു ശേഷം മൂന്ന് മണിക്ക് വീട്ടിൽ പൊയ്ക്കൊള്ളാൻ പ്രധാന അദ്ധ്യാപിക പറഞ്ഞു.... 

Tuesday, 17 January 2017



ഇന്ന് ഞങ്ങള്ക് വീണ്ടും ക്ലാസുകൾ ആരംഭിച്ചു.ഇന്ന് മുതൽ അടുത്ത പത്തു ദിവസത്തേക്ക് ഞങ്ങള്ക് ക്ലാസ് എടുക്കുവാൻ വേണ്ടി എം.എട് ട്രെയ്‌നിസ് വന്നു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ്,മാവേലിക്കര എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്,പന്തളം എന്ന രണ്ടു ട്രെയിനിങ് കോളേജിൽ നിന്നാണ് ട്രൈനിസ് വന്നത്. ഇന്ന് ടെക്നോളജി,സൈക്കോളജി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളാണ് ട്രെയിനിങ് ടീച്ചേഴ്‌സ് ഞങ്ങളെ പഠിപ്പിച്ചത്.

SCHOOL INDUCTION PROGRAMME



                       സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം 



ജനുവരി ഒൻപതു മുതൽ പതിനാറു വരെ ഞങ്ങളുടെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നു.ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു ഞങ്ങളുടെ ഒബ്സെർവഷനു വേണ്ടി തന്നത്.വളരെ നല്ല അനുഭവം ആയിരുന്നു അവിടെ ഞങ്ങള്ക് കിട്ടിയത്.അവിടെയുള്ള അധ്യാപകരുടെ ക്ലാസുകൾ കാണുകയും ഞങ്ങൾ ക്ലാസുകൾ എടുക്കുകയും ചെയ്തു.ആറ്,ഏഴ്,എട്ട് എന്നീ ക്ലാസ്സുകളിൽ  ആയിരുന്നു ഞാൻ പഠിപ്പിച്ചത്.എല്ലാ അധ്യാപകരും ഞങ്ങള്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു.കുട്ടികളുടെ ഭാഗത്തു നിന്നും നല്ല സഹകരണം ആയിരുന്നു ഞങ്ങള്ക് കിട്ടിയത്.