Monday, 31 July 2017

PRACTICE TEACHING FOURTH WEEK

ഈ ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച രസ്മി ടീച്ചർ ഞങ്ങളുടെ   ക്ലാസ്സ്  കാണുവാനായി വന്നു....എൻറെയും ദിവ്യയുടെയും കാർത്തികയുടെയും ക്ലാസ് ടീച്ചർ  കണ്ടു...അധ്യാപന രീതി കുറച്ചുകൂടി ഭംഗി ആക്കുവാൻ  കാര്യങ്ങൾ ടീച്ചർ പറഞ്ഞു തന്നു....

PRACTICE TEACHING THIRD WEEK

 അങ്ങനെ ഇത്  മൂന്നാം ആഴ്ച ആയി..... എല്ലാ  ആഴ്ചകളിലും ഇപ്പോ  രണ്ടു വിദ്യാഭ്യാസ ബന്ദു വീതം ഉണ്ട്.... ആഴ്ച ആകെ രണ്ടു ദിവസം മാത്രമാണ്  കിട്ടിയത് .....ഞങ്ങൾ വന്നതിനു ശേഷമുള്ള ആദ്യത്തെ അസംബ്ലി   ഈ                 ബുധനാഴ്ച   ആയിരുന്നു....കൂടാതെ ഞങ്ങൾ ഇരിക്കുന്ന സയൻസ് ലാബ് ഞങ്ങൾ വെള്ളിയാഴ്ച വൃത്തിയാക്കുകയും ചെയ്തു.....അതിനു ഞങ്ങളെ അധ്യാപകരെല്ലാം അഭിനന്ദിക്കുകയും ചെയ്തു,,,,





Monday, 3 July 2017

PRACTICE TEACHING SECOND WEEK

നാലാം ദിവസം 
27 / 06 / 2017 
ചൊവ്വ 


നല്ല തൈയ്യാറെടുപ്പോടെയാണ് ഇന്ന് സ്കൂളിൽ എത്തിയത്.ഇന്ന് എനിക്ക് നാലാമത്തെ പിരിയഡ് ആയിരുന്നു ക്ലാസ്.മൂന്നാമത്തെ പീരിയഡ് അവർക്കു ഡ്രിൽ ആയിരുന്നു,സർ വരാഞ്ഞതു കൊണ്ട് ഞാൻ മൂന്നാമത്തെ പീരീഡ്‌ ക്ലാസ് എടുത്തു.ശേഷം നാലാമത്തെ പീരീഡ് ന്റെ പകുതി സമയവും പഠിപ്പിച്ചു.അതിനു ശേഷം കുട്ടികൾക്കു കുറച്ചു കുസൃതി കണക്കുകൾ കൊടുത്തു...വളരെ താല്പര്യത്തോടെ അവർ അത് ചെയ്യുകയും ചെയ്തു....അന്നേ ദിവസം എനിക്ക് നല്ല സന്തോഷം ആയിരുന്നു...കാരണം ക്ലാസ് തുടങ്ങിയതിനു ശേഷം അന്നാണ് ശെരിക്കും എനിക്ക് ഒന്ന് ക്ലാസ് എടുക്കുവാൻ സാധിച്ചത്..



അഞ്ചാം ദിവസം 
30 / 06 / 2017 
വെള്ളി 


രണ്ടു ദിവസത്തെ അവധിക്ക് ശേഷമാണു ഇന്ന് വിദ്യാലയത്തിൽ എത്തിയത്...ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്....40  മിനുട്ടോളം സമയം ഉണ്ട്....എന്നാൽ അന്ന് ബെല്ലടിക്കുവാൻ താമസിച്ചത് കാരണം അന്ന് എനിക്ക് 50 മിനുട്ടോളം ക്ലാസ് എടുക്കുവാൻ സാധിച്ചു... അങ്ങനെ മൂന്നാമത്തെ ലെസ്സൺ പ്ലാൻ തീർത്തു.....നാലാമത്തെ ലെസ്സൺ പ്ലാൻ തുടങ്ങുകയും ചെയ്തു...



ആറാം ദിവസം 
03 / 07 / 2017 
തിങ്കൾ 


ഇന്നത്തെ ദിവസം നല്ല മഴയോടെയാണ് വിദ്യാലയത്തിൽ എത്തിയത്..ഉച്ചവരെ മഴയായിരുന്നു..എനിക്ക് ഇന്ന് ആറാമത്തെ പിരിയിടും ആയിരുന്നു...35 മിനുട്ട് ക്ലാസ് ആയിരുന്നു...എന്നാൽ രണ്ടു കണക്കുകൾ മാത്രമേ ഇന്നെനിക്കു ചെയ്യിപ്പിക്കുവാൻ സാധിച്ചൊള്ളു...അത് ഒരു നിരാശ ആയിരുന്നു...ഇന്നും നാലാമത്തെ ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചില്ല....