അങ്ങനെ ടീച്ചിങ്ങ് പ്രാക്ടീസ് തുടങ്ങിയിട്ട് നാല് ആഴ്ചയായി....ഈ ആഴ്ചയിൽ നാല് പ്രവർത്തി ദിനം മാത്രമേ ഉണ്ടായിരുന്നുള്ളു.....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠം എനിക്ക് പഠിപ്പിച്ചു തീർക്കുവാൻ സാധിച്ചു...നിരവധി പ്രവർത്തനങ്ങൾ കൊടുക്കാൻ പറ്റിയ പാഠം ആയിരുന്നു അത്...ഐസിടി മോഡൽ ക്ലാസ് എടുക്കുവാനും സാധിച്ചു.....കൂടാതെ CONSTRUCTIVIST മോഡൽ ക്ലാസ്സും എടുത്തു......
Thursday, 30 November 2017
Sunday, 26 November 2017
THIRD WEEK OF TEACHING PRACTICE(20/11/2017 - 24/11/2017)
മൂന്നാം ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു...കുറച്ചധികം ക്ലാസുകൾ ഈ ആഴ്ച എനിക്ക് കിട്ടി....രസ്മി ടീച്ചർ തിങ്കളാഴ്ച ഞങ്ങളുടെ ക്ലാസ് കാണുവാനായി വന്നു.വന്നു...കൂടാതെ ലത ടീച്ചർ വിമൽ സർ ജീന ടീച്ചർ എന്നിവരും ക്ലാസ് കാണുവാനായി വന്നു .....ചൊവ്വാഴ്ച തന്നെ അഞ്ചാം പാഠമായ പണമിടപാട് തീർക്കുവാൻ എനിക്ക് സാധിച്ചു....അന്ന് തന്നെ ആറാം പാഠം തുടങ്ങുകയും ചെയ്തു....ചതുർഭുജങ്ങളുടെ നിർമ്മാണം ആയിരുന്നു അടുത്ത പാഠം...വെള്ളിയാഴ്ച ആയപ്പോഴേക്കും ആറാം പാഠത്തിലെ rhombus എന്ന ഭാഗം തീർക്കുവാൻ എനിക്ക് സാധിച്ചു.....
Friday, 17 November 2017
SECOND WEEK OF TEACHING PRACTICE(13/11/2017 - 17/11/2017)
ടീച്ചിങ്ങ് പ്രാക്റ്റീസിന്റെ രണ്ടാം ആഴ്ച വളരെ തിരക്കേറിയതായിരുന്നു .....കലോത്സവത്തിന്റെ തിരക്കായിരുന്നു വിദ്യാലയത്തിൽ എല്ലാവർക്കും...കുട്ടികൾ എല്ലാം തന്നെ പരിശീലനത്തിൽ മുഴുകിയിരുന്നു.. ക്ലാസ്സിൽ ആരും തന്നെ ഇല്ലായിരുന്നു...എങ്കിലും ഉള്ള കുട്ടികളെ വെച്ച് പഠിപ്പിക്കുവാൻ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ പറഞ്ഞു..
പണവിനിമയം എന്ന പാഠത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് ഈ ആഴ്ച പഠിപ്പിക്കുവാൻ സാധിച്ചത്.പലിശ കൂട്ടുപലിശ എന്നിവയും അതിന്റെ തന്നെ പല രീതിയിലുള്ള ചോദ്യങ്ങളും ചെയ്യിപ്പിക്കുകയുണ്ടായി.ഇനി ഒരു ഭാഗം കൂടി മാത്രമേ ആ പാഠത്തിൽ പഠിപ്പിക്കുവാൻ ഒള്ളു....
കലോത്സവത്തിൽ തിരുവാതിരയിൽ പങ്കെടുത്ത വിദ്യാർഥിനികൾ.... സബ്ജില്ലാ കലോത്സവത്തിൽ ഇവർക്കു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി.....
കലോത്സവത്തിൽ തിരുവാതിരയിൽ പങ്കെടുത്ത വിദ്യാർഥിനികൾ.... സബ്ജില്ലാ കലോത്സവത്തിൽ ഇവർക്കു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി.....
കലോത്സവത്തിനായി കുട്ടികൾ പരിശീലനം നടത്തുന്നു.......
Saturday, 11 November 2017
FIRST WEEK OF TEACHING PRACTICE
നവംബർ 8 ആം തീയ്യതി മുതൽ ഡിസംബർ 19 വരെയാണ് രണ്ടാം ഘട്ട ടീച്ചിങ്ങ് പ്രാക്ടീസ് ......ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ ആണ് ഞങ്ങൾ പ്രാക്ടീസ് നായി തിരഞ്ഞെടുത്തത്.....ആദ്യത്തെ ആഴ്ചയിൽ ആകെ മൂന്നു പ്രവർത്തി ദിവസം ആയിരുന്നു ഉണ്ടായിരുന്നത്.....8 ഡി ആയിരുന്നു പ്രാക്ടിസിനായി എനിക്ക് കിട്ടിയ ക്ലാസ്....ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 34 കുട്ടികൾ.....ആദ്യ ദിനം എട്ടാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്...അതുകൊണ്ടു തന്നെ മുപ്പതു മിനുറ്റ് ആണ് സമയം കിട്ടിയത്....ചെറിയരീതിയിൽ ഉള്ള ഒരു സൗഹൃദ സംഭാഷണത്തിന് ശേഷം അഞ്ചാം പാഠമായ മണി മാത്‍സ് ഒന്നു തുടങ്ങി വെച്ചു ...രണ്ടാം ദിനമായ വ്യാഴാഴ്ച എനിക്ക് ഏഴാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്...അതും 30 മിനുറ്റ് സമയം...ഈ രണ്ടു ദിവസം കൊണ്ട് ഒരു ലെസ്സൺ പ്ലാൻ മാത്രമേ എനിക്ക് തീർക്കുവാൻ സാധിച്ചൊള്ളു....മൂന്നാം ദിനമായ വെള്ളിയാഴ്ച അല്പം ആശ്വാസം ആകുന്ന രീതിയിൽ എനിക്ക് 2 പീരീഡ് കിട്ടി....ഒന്നാമത്തെയും രണ്ടാമത്തെയും പീരീഡ്....അതുകൊണ്ടു തന്നെ 2 ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു.....ഈ ആഴ്ച പൊതുവെ തൃപ്തികരമായി എനിക്ക് തോന്നി .....
Subscribe to:
Posts (Atom)