നവംബർ 8 ആം തീയ്യതി മുതൽ ഡിസംബർ 19 വരെയാണ് രണ്ടാം ഘട്ട ടീച്ചിങ്ങ് പ്രാക്ടീസ് ......ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ ആണ് ഞങ്ങൾ പ്രാക്ടീസ് നായി തിരഞ്ഞെടുത്തത്.....ആദ്യത്തെ ആഴ്ചയിൽ ആകെ മൂന്നു പ്രവർത്തി ദിവസം ആയിരുന്നു ഉണ്ടായിരുന്നത്.....8 ഡി ആയിരുന്നു പ്രാക്ടിസിനായി എനിക്ക് കിട്ടിയ ക്ലാസ്....ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 34 കുട്ടികൾ.....ആദ്യ ദിനം എട്ടാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്...അതുകൊണ്ടു തന്നെ മുപ്പതു മിനുറ്റ് ആണ് സമയം കിട്ടിയത്....ചെറിയരീതിയിൽ ഉള്ള ഒരു സൗഹൃദ സംഭാഷണത്തിന് ശേഷം അഞ്ചാം പാഠമായ മണി മാത്‍സ് ഒന്നു തുടങ്ങി വെച്ചു ...രണ്ടാം ദിനമായ വ്യാഴാഴ്ച എനിക്ക് ഏഴാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്...അതും 30 മിനുറ്റ് സമയം...ഈ രണ്ടു ദിവസം കൊണ്ട് ഒരു ലെസ്സൺ പ്ലാൻ മാത്രമേ എനിക്ക് തീർക്കുവാൻ സാധിച്ചൊള്ളു....മൂന്നാം ദിനമായ വെള്ളിയാഴ്ച അല്പം ആശ്വാസം ആകുന്ന രീതിയിൽ എനിക്ക് 2 പീരീഡ് കിട്ടി....ഒന്നാമത്തെയും രണ്ടാമത്തെയും പീരീഡ്....അതുകൊണ്ടു തന്നെ 2 ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു.....ഈ ആഴ്ച പൊതുവെ തൃപ്തികരമായി എനിക്ക് തോന്നി .....
No comments:
Post a Comment