Tuesday, 23 January 2018

Tuesday, 19 December 2017

SEVENTH WEEK OF TEACHING PRACTICE(18/12/2017-19/12/2017)

ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീർന്നു.....മുപ്പതു ലെസ്സൺ പ്ലാൻ ആയിരുന്നു ഈ സെമെസ്റ്ററിൽ ഞങ്ങൾക്കു സ്കൂള്‌ലുകളിൽ എടുക്കേണ്ടിയിരുന്നത്....
ഇന്നും ഇന്നലെയും പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു.....ഇന്നലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് കണക്ക് ആയിരുന്നു പരീക്ഷ....ചോദ്യങ്ങൾ വായിച്ചു മനസിലാക്കുവാൻ കുട്ടികൾക്ക് കുറച്ചു  ബുദ്ധിമുട്ട് ഉണ്ടായിരുന്നു.....ഇന്ന് രാവിലെ ആയിരുന്നു ഡ്യൂട്ടി .....അങ്ങനെ ഇന്ന് കൊണ്ട് ടീച്ചിങ്ങ് പ്രാക്ടീസ് തീരുകയുണ്ടായി.....

Saturday, 16 December 2017

SIXTH WEEK OF TEACHING PRACTICE(11/12/2017 - 15/12/2017)

ടീച്ചിങ് പ്രാക്ടീസ് അങ്ങനെ ആറാം ആഴ്ചയിലേക്ക് കടന്നു...ഈ ആഴ്ചയിൽ രണ്ടു പ്രവർത്തി ദിനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു....ബുധനാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ തുടങ്ങുകയായിരുന്നു....REVENUE ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെട്ടികുളങ്ങര സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.....അതിന്റെ ആഹ്ളാദപ്രകടനവും റാലിയും മധുര പലഹാര വിതരണവും അനുമോദന സമ്മേളനവും തിങ്കളാഴ്ച സ്കൂളിൽ നടത്തിയിരുന്നു....ബഹുമാനപെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റും മാവേലിക്കര പോലീസ് സ്റ്റേഷനിൽ നിന്നും എബി സാറും ചടങ്ങിൽ പങ്കെടുത്തു....
ചൊവ്വാഴ്ച കുട്ടികൾക്കു ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു...എനിക്ക് അന്ന് നാലാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്....അത്കൊണ്ട് തന്നെ കുട്ടികൾക്ക് പരീക്ഷക്ക് മുന്നോടിയായി കുറച്ചു റിവിഷൻ നടത്തുവാൻ സാധിച്ചു....അന്നേ ദിവസം ഉച്ചക്ക് ശേഷം പരീക്ഷ ഹാളിൽ നമ്പർ ഇടുവാനുള്ള ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു....
ബുധനാഴ്ച മുതൽ പരീക്ഷ ഹാളിൽ ഡ്യൂട്ടിയും ഉണ്ടായിരുന്നു...
ഒരു വിദ്യാലയത്തിലെ പരീക്ഷ ചുമതലകളും മറ്റും നന്നായി നോക്കി കാണുവാൻ സാധിച്ചു....




Saturday, 9 December 2017

FIFTH WEEK OF TEACHING PRACTICE(4/12/2017 - 8/12/2017)

 ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയത് ഇപ്പോ അഞ്ച് ആഴ്ചകൾ കഴിഞ്ഞു....ഈ ആഴ്ച REVENUE ജില്ലാ കലോത്സവം നടക്കുകയായിരുന്നു...അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചെട്ടികുളങ്ങര സ്കൂളിലെ വിദ്യാർഥികൾക് സാധിച്ചു.....ബുധനാഴ്ചയോടെ ക്രിസ്മസ് പരീക്ഷയ്ക്കായുള്ള പാഠങ്ങൾ തീർക്കുവാൻ എനിക്ക് സാധിച്ചു...വെള്ളിയാഴ്ച അചീവ്മെന്റ് പരീക്ഷയും നടത്തി ....കുട്ടികൾക്കു ഒക്കെ തന്നെ ഭേദപ്പെട്ട മാർക്കും ഉണ്ടായിരുന്നു...വ്യാഴാഴ്ച ജയ ടീച്ചർ ക്ലാസ് കാണുവാനായി വന്നു....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠത്തിലെ ഒരു ഭാഗമാണ് ഞാൻ അന്ന് എടുത്തത്....ചാർട്ടും ഫ്ലാഷ് കാർഡും ഒക്കെ ടീച്ചിങ് എയ്ഡ്സ് ആയി കരുതിയിരുന്നു...അന്ന് ഉച്ചക്ക് ഞങ്ങൾ കുട്ടികൾക്കായി ഒരു യോഗ ക്ലാസ് ക്രമീകരിച്ചിരുന്നു...യോഗ അധ്യാപകനായ ദേവാത്മ ചൈതന്യ അവറുകൾ  ആണ് ക്ലാസ് എടുത്തത്  .....






Thursday, 30 November 2017

FOURTH WEEK OF TEACHING PRACTICE(27/11/2017 - 30/11/2017)

അങ്ങനെ ടീച്ചിങ്ങ് പ്രാക്ടീസ് തുടങ്ങിയിട്ട് നാല് ആഴ്ചയായി....ഈ ആഴ്ചയിൽ നാല് പ്രവർത്തി ദിനം മാത്രമേ ഉണ്ടായിരുന്നുള്ളു.....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠം എനിക്ക് പഠിപ്പിച്ചു തീർക്കുവാൻ സാധിച്ചു...നിരവധി പ്രവർത്തനങ്ങൾ കൊടുക്കാൻ പറ്റിയ പാഠം ആയിരുന്നു അത്...ഐസിടി മോഡൽ ക്ലാസ് എടുക്കുവാനും സാധിച്ചു.....കൂടാതെ CONSTRUCTIVIST  മോഡൽ ക്ലാസ്സും എടുത്തു......