ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയത് ഇപ്പോ അഞ്ച് ആഴ്ചകൾ കഴിഞ്ഞു....ഈ ആഴ്ച REVENUE ജില്ലാ കലോത്സവം നടക്കുകയായിരുന്നു...അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചെട്ടികുളങ്ങര സ്കൂളിലെ വിദ്യാർഥികൾക് സാധിച്ചു.....ബുധനാഴ്ചയോടെ ക്രിസ്മസ് പരീക്ഷയ്ക്കായുള്ള പാഠങ്ങൾ തീർക്കുവാൻ എനിക്ക് സാധിച്ചു...വെള്ളിയാഴ്ച അചീവ്മെന്റ് പരീക്ഷയും നടത്തി ....കുട്ടികൾക്കു ഒക്കെ തന്നെ ഭേദപ്പെട്ട മാർക്കും ഉണ്ടായിരുന്നു...വ്യാഴാഴ്ച ജയ ടീച്ചർ ക്ലാസ് കാണുവാനായി വന്നു....കൺസ്ട്രക്ഷൻ ഓഫ് ക്വാഡ്രിലാറ്ററൽസ് എന്ന പാഠത്തിലെ ഒരു ഭാഗമാണ് ഞാൻ അന്ന് എടുത്തത്....ചാർട്ടും ഫ്ലാഷ് കാർഡും ഒക്കെ ടീച്ചിങ് എയ്ഡ്സ് ആയി കരുതിയിരുന്നു...അന്ന് ഉച്ചക്ക് ഞങ്ങൾ കുട്ടികൾക്കായി ഒരു യോഗ ക്ലാസ് ക്രമീകരിച്ചിരുന്നു...യോഗ അധ്യാപകനായ ദേവാത്മ ചൈതന്യ അവറുകൾ ആണ് ക്ലാസ് എടുത്തത് .....
No comments:
Post a Comment