ടീച്ചിങ് പ്രാക്ടീസ് അങ്ങനെ ആറാം ആഴ്ചയിലേക്ക് കടന്നു...ഈ ആഴ്ചയിൽ രണ്ടു പ്രവർത്തി ദിനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു....ബുധനാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ തുടങ്ങുകയായിരുന്നു....REVENUE ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെട്ടികുളങ്ങര സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.....അതിന്റെ ആഹ്ളാദപ്രകടനവും റാലിയും മധുര പലഹാര വിതരണവും അനുമോദന സമ്മേളനവും തിങ്കളാഴ്ച സ്കൂളിൽ നടത്തിയിരുന്നു....ബഹുമാനപെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റും മാവേലിക്കര പോലീസ് സ്റ്റേഷനിൽ നിന്നും എബി സാറും ചടങ്ങിൽ പങ്കെടുത്തു....
ചൊവ്വാഴ്ച കുട്ടികൾക്കു ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു...എനിക്ക് അന്ന് നാലാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്....അത്കൊണ്ട് തന്നെ കുട്ടികൾക്ക് പരീക്ഷക്ക് മുന്നോടിയായി കുറച്ചു റിവിഷൻ നടത്തുവാൻ സാധിച്ചു....അന്നേ ദിവസം ഉച്ചക്ക് ശേഷം പരീക്ഷ ഹാളിൽ നമ്പർ ഇടുവാനുള്ള ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു....
ബുധനാഴ്ച മുതൽ പരീക്ഷ ഹാളിൽ ഡ്യൂട്ടിയും ഉണ്ടായിരുന്നു...
ഒരു വിദ്യാലയത്തിലെ പരീക്ഷ ചുമതലകളും മറ്റും നന്നായി നോക്കി കാണുവാൻ സാധിച്ചു....
No comments:
Post a Comment